Srinagar: ഷോപിയാനിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ചൗഗാം ഗ്രാമത്തിൽ ശനിയാഴ്‌ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും തെരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.
24 മണിക്കൂറിനിടെ തെക്കൻ കശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ച അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനേയും മൂന്ന് ബിജെപി പ്രവർത്തകരെയും വെടിവച്ചുകൊന്ന ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ള ഭീകരനെ പൊലീസ് വധിച്ചിരുന്നു.