ശ്രീനഗർ: ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിൽ 280ൽ 110 സീറ്റുകൾ നേടി പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി). ബിജെപി 75 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ജമ്മുകശ്മീർ തെരഞ്ഞെടുപ്പ്; ഗുപ്കർ സഖ്യത്തിന് 110 സീറ്റ്, ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി - PAGD wins 110 seats
ജമ്മു മേഖലയിൽ ബിജെപി 71 സീറ്റുകളിൽ വിജയം നേടിയപ്പോൾ ഗുപ്ഖർ സഖ്യം 35 സീറ്റുകളിൽ ജയിച്ചു.
280 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എട്ടു ഘട്ടങ്ങളായായിരുന്നു തെരഞ്ഞെടുപ്പ്. ജമ്മു മേഖലയിൽ ബിജെപി 71 സീറ്റുകളിൽ വിജയം നേടിയപ്പോൾ ഗുപ്ഖർ സഖ്യം 35 സീറ്റുകളിൽ ജയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ പ്രകാരം മൂന്ന് സീറ്റുകൾ നേടി ബിജെപി കശ്മീരിൽ അക്കൗണ്ട് തുറന്നു. ഡിഡിസി തെരഞ്ഞെടുപ്പിൽ അമ്പത് സ്വതന്ത്രരെ വിജയികളായി പ്രഖ്യാപിച്ചു. കോൺഗ്രസ് 26 സീറ്റുകളും ജമ്മു കശ്മീർ അപ്നി പാർട്ടി (ജെകെഎപി) 12 കൗൺസിൽ സീറ്റുകളും മാത്രമാണ് നേടിയത്.
ജമ്മു കശ്മീരിലെ ജനങ്ങൾ ഗുപ്കർ സഖ്യത്തിന് വോട്ട് ചെയ്തതായും ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ എതിർത്തതായി ഡിഡിസി തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി, എൻസി വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുല്ല എന്നിവർ പറഞ്ഞു.