കേരളം

kerala

ETV Bharat / bharat

കടല്‍ക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

മരിച്ചവരുടെ കുടുംബങ്ങള്‍ക്കും,ബോട്ട് ഉടമയ്‌ക്കുമായി 10 കോടി രൂപ നഷ്‌ടപരിഹാരം നല്‍കും.

Italian Marines Case  കടല്‍ക്കൊല കേസ്
കടല്‍ക്കൊല കേസ് അവസാനിപ്പിച്ചു

By

Published : Jun 15, 2021, 11:20 AM IST

Updated : Jun 15, 2021, 11:36 AM IST

ന്യൂഡല്‍ഹി:ഇറ്റാലിയൻ കപ്പലിലെ നാവികരുടെ വെടിയേറ്റ് കൊല്ലം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.രണ്ട് നാവികര്‍ക്കെതിരെയുള്ള കേസാണ് അവസാനിപ്പിച്ചത്.

10 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ച ഇറ്റലി കഴിഞ്ഞ ദിവസം പണം സുപ്രീം കോടതിയില്‍ കെട്ടിവച്ചിരുന്നു. ഇത് പ്രകാരമാണ് കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഈ തുകയില്‍ 4 കോടി രൂപ വീതം മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കും 2 കോടി രൂപ ബോട്ടിന്‍റെ ഉടമയ്‌ക്കും ലഭിക്കും.

also read:കടല്‍ക്കൊല കേസ്; പത്ത് കോടി നഷ്ടപരിഹാരം നൽകി ഇറ്റാലിയന്‍ സർക്കാർ

2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊ​ല്ല​ത്തി​ന് സ​മീ​പം തീ​ര​ക്ക​ട​ലി​ൽ സെന്‍റ്​ ആ​ന്‍റ​ണീ​സ്​ എന്ന ബോട്ടിന് നേരെയാണ് മ​സി​മി​ലാ​നോ ല​ത്തോ​റെ, സാ​ൽ​വ​ദോ​ർ ഗി​റോ​ണെ എന്നീ നാവികര്‍ വെടിയുതിർത്തത്.

ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊ​ഴി​ലാ​ളി​ക​ളാ​യ വാ​ല​ന്‍റ​യി​ൻ ജ​ലാ​സ്​​റ്റി​ൻ, അ​ജേ​ഷ്​ ബി​ങ്കി എ​ന്നി​വ​രാണ് മ​രി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾക്ക്​ പ​രി​ക്കേ​റ്റു. ബോട്ടും പാടെ തകര്‍ന്നു.

Last Updated : Jun 15, 2021, 11:36 AM IST

ABOUT THE AUTHOR

...view details