ഡെറാഡൂൺ: ചന്ദ്രനിലും ചൊവ്വയിലുമുള്ള ദൗത്യങ്ങൾക്ക് പുറമെ ശുക്രനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). ശുക്രന്‍റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള പര്യവേക്ഷണ വാഹനം വിക്ഷേപിക്കാനുള്ള പദ്ധതിയിലാണ് ഗവേഷണ കേന്ദ്രം. ശുക്രയാന്‍ ഒന്ന് എന്ന് പേരിട്ടിരിക്കുന്ന മിഷന്‍ 2024 ഡിസംബറില്‍ പര്യവേക്ഷണം നടത്താന്‍ പദ്ധതിയിട്ടിരിക്കെ ചന്ദ്രനും ചൊവ്വയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് കുറച്ച് പദ്ധതിയുണ്ടെന്നാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കൽ റിസർച്ച് ലബോറട്ടറി ഡയറക്‌ടർ അനിൽ ഭരദ്വാജ് പറയുന്നത്.
ശുക്രനിലേക്ക് കണ്ണുംനട്ട് ഐഎസ്‌ആര്‍ഒ; ചന്ദ്രന്‍റെ നിഴലിനെക്കുറിച്ചും പഠനം നടത്തും
ശുക്ര ഗ്രഹത്തില്‍ പര്യവേക്ഷണം നടത്തുന്നതിനൊപ്പം ചന്ദ്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളിലും പര്യവേക്ഷണം നടത്തുകയെന്നതാണ് ഐഎസ്‌ആര്‍ഒയുടെ ഭാവി പദ്ധതി
ജപ്പാനുമായി സഹകരിച്ചാണ് ചന്ദ്രനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറംലോകത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പിനായി ഐഎസ്‌ആര്‍ഒ പദ്ധതിയിടുന്നത്. ചന്ദ്രന്‍റെ ഇരുണ്ട വശം പര്യവേക്ഷണം ചെയ്യാനും പുറമെ, ചൊവ്വയിലേക്ക് ഒരു പേടകം അയക്കാനും പദ്ധതിയുണ്ട്. ചന്ദ്രനില്‍ സ്ഥിരമായി കാണപ്പെടുന്ന നിഴൽ പ്രദേശം പര്യവേക്ഷണം ചെയ്യുന്നതിനായി പര്യവേക്ഷണ വാഹനം (ചാന്ദ്ര റോവർ) അയയ്ക്കും. ഇതിനായി ജാപ്പനീസ് എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമായി (ജാക്‌സ) ചർച്ച നടത്തിവരുന്നു. ഈ എജന്‍സിയുടെ സഹായത്തോടെയാണ് വിക്ഷേപണം നടത്തുക.
''ചന്ദ്രനില്‍ സ്ഥിരമായി കാണപ്പെടുന്ന നിഴൽ പ്രദേശം സൂര്യപ്രകാശം ഒരിക്കലും കാണാത്ത മേഖലയാണ്. ഇവിടെ റോവർ സഞ്ചരിക്കും. ആ പ്രദേശത്ത് അവശേഷിക്കുന്നതൊക്കെ പണ്ടുമുതലേ കടുത്ത മരവിച്ച അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ പര്യവേക്ഷണം രസകരമായിരിക്കും'', അനിൽ ഭരദ്വാജ് വ്യക്തമാക്കി.