കേരളം

kerala

ETV Bharat / bharat

ക്രയോജനിക്‌ ഘട്ടം പാളി; ഇഒഎസ് -03 വിക്ഷേപണം പരാജയം

കൊവിഡ് പശ്ചാത്തലത്തിൽ രണ്ട്തവണ വിക്ഷേപണം മാറ്റി വച്ചിരുന്നു

By

Published : Aug 12, 2021, 6:12 AM IST

ISRO EOS  ഇഒഎസ് -03  ഇഒഎസ് -03 വിക്ഷേപണം പരാജയപ്പെട്ടു  ക്രയോജനിക്‌ ഘട്ടം  EOS 3
ഇഒഎസ് -03 വിക്ഷേപണം പരാജയപ്പെട്ടു

ന്യൂഡൽഹി: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -03യുടെ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക്‌ ഘട്ടം പാളിയതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട്തവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു.

ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ് -03. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമാണിത്. മുഴുവൻ സമയവും ഇന്ത്യൻ ഭൂഖണ്ഡത്തെ നിരീക്ഷിക്കുന്ന ഈ ഉപഗ്രഹം രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകും. കൂടാതെ പ്രകൃതി ദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും.

ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിർത്തികളേയും തുടർച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹത്തിന് സാധിക്കും. ജിഎസ്എൽവിയിൽ നിന്ന് വിക്ഷേപിക്കുന്ന 14ാമത്തെ ഉപഗ്രഹം കൂടിയാണിത്.

ABOUT THE AUTHOR

...view details