കേരളം

kerala

ETV Bharat / bharat

വെസ്‌റ്റ്‌ ബാങ്കിൽ എട്ട് പലസ്‌തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സേന - West Bank violence

West Bank violence: തീവ്രവാദികളുടെ ശക്തികേന്ദ്രമായ ജെനിനിലാണ് പലസ്‌തീനികൾ കൊല്ലപ്പെട്ടത്

വെസ്‌റ്റ്‌ ബാങ്കിൽ എട്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടു  പലസ്‌തീനികൾ കൊല്ലപ്പെട്ടു  ഇസ്രായേൽ സേന അധിനിവേശ വെസ്‌റ്റ്‌ ബാങ്കിൽ  ഹമാസ് ആക്രമണം  ഇസ്രായേൽ പലസ്‌തീൻ ആക്രമണം  Israeli forces kill at least 8 Palestinians  Israeli forces kill 8 Palestinians in West Bank  Israeli forces  West Bank violence  ISRAEL PALESTINE LD WEST BANK
West Bank

By PTI

Published : Nov 26, 2023, 6:06 PM IST

വെസ്‌റ്റ്‌ ബാങ്ക്‌:24 മണിക്കൂറിനിടെ ഇസ്രായേൽ സേന അധിനിവേശ വെസ്‌റ്റ്‌ ബാങ്കിൽ എട്ട് പലസ്‌തീനികളെ കൊന്നൊടുക്കിയതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീവ്രവാദികളുടെ ശക്തികേന്ദ്രമായ ജെനിനിലാണ് അഞ്ച് പലസ്‌തീനികൾ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ശനിയാഴ്‌ച രാവിലെ മുതൽ വെസ്‌റ്റ്‌ ബാങ്കിന്‍റെ പ്രത്യേക പ്രദേശങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഗാസ മുനമ്പിൽ ഒക്‌ടോബർ 7 ന് തുടക്കമിട്ട ഹമാസ് ആക്രമണത്തിന് ശേഷം ആഴ്‌ചകൾക്കുള്ളിൽ വെസ്‌റ്റ്‌ ബാങ്കിൽ അക്രമണം വർധിച്ചിരുന്നു (Israeli forces kill at least 8 Palestinians in surging West Bank violence).

ഇസ്രായേൽ സൈന്യം ഡസൻ കണക്കിന് പലസ്‌തീനികളെ കൊല്ലുകയും നൂറുകണക്കിന് ആളുകളെ വെസ്‌റ്റ്‌ ബാങ്കിൽ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. ജൂത വെസ്‌റ്റ്‌ ബാങ്ക് കുടിയേറ്റക്കാരും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ വെസ്‌റ്റ്‌ ബാങ്കിലെ അൽ-ബിരേഹിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ കൗമാരക്കാരനാണെന്ന് മന്ത്രാലയം അറിയിച്ചു. ജെനിൻ അഭയാർത്ഥി ക്യാമ്പിലെ ഓപ്പറേഷനിൽ അഞ്ച് പലസ്‌തീനികളെ വെടിവെച്ച് കൊന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

എന്നാൽ വടക്കൻ ഗാസയുടെ ചുമതലയുള്ള മുതിർന്ന ഹമാസ് കമാൻഡർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി തീവ്രവാദ സംഘടന അറിയിച്ചു. അഹമ്മദ് അൽ ഗന്ദൂർ എപ്പോൾ കൊല്ലപ്പെട്ടുവെന്നോ എവിടെവച്ചാണ് കൊല്ലപ്പെട്ടതെന്നോ പറയാതെയാണ് തീവ്രവാദി സംഘം അദ്ദേഹത്തിന്‍റെ മരണം പ്രഖ്യാപിച്ചത്.

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്‍റെ ആക്രമണത്തെ തുടർന്നുണ്ടായ യുദ്ധത്തിൽ അറിയപ്പെടുന്ന ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന റാങ്കുള്ള അംഗമാണ് അദ്ദേഹം. സംഘത്തിന്‍റെ സായുധ വിഭാഗത്തിലെ ഉന്നത അംഗവും വടക്കൻ ഗാസയിലെ ഹമാസിന്‍റെ ഉന്നത കമാൻഡറുമായിരുന്നു അൽ-ഗന്ദൂർ.

ഇസ്രായേൽ പലസ്‌തീൻ പോരാട്ടം:വെസ്‌റ്റ്‌ ബാങ്ക് കാർ വാഷിൽ ഇസ്രായേലി പിതാവിനെയും മകനെയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പലസ്‌തീനിയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കൊല്ലപ്പെട്ടവർ തീവ്രവാദികളാണെന്ന് സൈന്യം പറഞ്ഞു. എന്നാൽ ഒരു തീവ്രവാദിഗ്രൂപ്പും അവർ അംഗങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നില്ല.

പലസ്‌തീനികളെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്‌ത വ്യോമസേനയുടെ പിന്തുണയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. മറ്റ് സംഭവങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്നും സൈന്യം അറിയിച്ചു.

എന്നാൽ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി 39 പലസ്‌തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചിരുന്നു. 13 ഇസ്രയേലികളെയും നാല് വിദേശികളെയും ഹമാസ് മോചിപ്പിച്ചതിന് പകരമായാണ് ഇത്. വെടിനിർത്തൽ കരാർ പ്രകാരം നടന്ന രണ്ടാം ഘട്ട കൈമാറ്റമായിരുന്നു ഇത്.

അതേസമയം മണിക്കൂറുകളോളം വൈകിപ്പിച്ചതിന് ശേഷമാണ് കൈമാറ്റം നടത്തിയത്. തടവിലാക്കപ്പെട്ടവരുമായി പോയ ബസ് ഇന്ന് പുലർച്ചെയോടെയാണ് വെസ്‌റ്റ്‌ ബാങ്കിൽ എത്തിച്ചേർന്നത്. മോചിപ്പിച്ച നാല് തായ്‌ലൻഡുകാരെ ഇസ്രയേല്‍ മാറ്റിയതായി സൈന്യം അറിയിച്ചു. ഇവരെ നിരീക്ഷണത്തിനായി കുടുംബത്തോടൊപ്പം ആശുപത്രികളിലേക്ക് കൊണ്ടുപോയതായാണ് വിവരം.

അഭയാർത്ഥി ക്യാമ്പിൽ ജനസാന്ദ്രതയുള്ള തെരുവുകളിൽ മൃതദേഹ അവശിഷ്‌ടങ്ങൾ ചിതറിക്കിടക്കുകയും ഇസ്രായേലി സ്‌നൈപ്പർമാർ നിലയുറപ്പിച്ചിട്ടുണ്ടെന്നും സൈനിക ബുൾഡോസറുകൾ റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തുന്നുണ്ടെന്നും ഫലസ്‌തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ അറിയിച്ചു.

റിപ്പോർട്ടുകൾ ഉടനടി പരിശോധിക്കാൻ കഴിഞ്ഞില്ല, എന്നാൽ റോഡിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന സ്ഫോടകവസ്‌തുക്കൾ കണ്ടെത്തുന്നതിന് എൻജിനീയറിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

തീവ്രവാദികളെ പിന്തുടരാനുള്ള ശ്രമത്തിൽ, ഹമാസ് ആക്രമണത്തിന് തൊട്ടുപിന്നാലെ വെസ്‌റ്റ്‌ബാങ്കിൽ ഇസ്രായേൽ പിടിമുറുക്കിയിരുന്നു. പലസ്‌തീൻ നഗരങ്ങൾക്കിടയിലുള്ള ക്രോസിംഗുകളും ചെക്ക്‌പോസ്‌റ്റുകളും അടച്ചിട്ടുണ്ട്.

ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 13,300-ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ഗാസ സർക്കാരിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപ്രതീക്ഷിത ആക്രമണത്തിൽ ഹമാസും മറ്റ് ഗാസ തീവ്രവാദികളും ഇസ്രായേലിൽ 1,200 ഓളം പേരെ കൊല്ലുകയും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details