നബ്‌ലസ്: പലസസ്‌തീനിലെ ഇസ്രയേൽ അധിനിവേശ പ്രദേശമായ വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്‍റെ കടന്നാക്രമണത്തില്‍ ഒമ്പത് പലസ്‌തീനികൾക്ക് മരണം. ബുധനാഴ്ച പകൽ നടന്ന ആക്രമണത്തില്‍ 102 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പലസ്‌തീൻ അധികൃതർ പറഞ്ഞു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും വര്‍ഷങ്ങളായി നടന്നക്കുന്ന പോരാട്ടത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിൽ ഒന്നായിരുന്നു ഇത്.
ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും വെസ്‌റ്റ് ബാങ്കിൽ മുമ്പ് നടന്ന വെടി വയ്പ്പ് ആക്രമണങ്ങളിൽ സംശയിക്കുന്ന മൂന്ന് തീവ്രവാദികളെ അറസ്‌റ്റ് ചെയ്യാനാണ് നഗരത്തിൽ പ്രവേശിച്ചതെന്ന് എന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ അവകാശം. പലസ്‌തീനിയൻ സുന്നി-ഇസ്‌ലാമിക സംഘടനയായ ഹമാസ് തങ്ങൾക്ക് ക്ഷമ നശിച്ചിരിക്കുന്നു എന്ന് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചു. വെസ്റ്റ് ബാങ്കില്‍ അക്രമം നടത്തിയ ഇസ്രയേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഗ്രൂപ്പിന്‍റെ വക്താവ് അബു ഉബൈദ മുന്നറിയിപ്പ് നല്‍കി. സാധാരണഗതിയിൽ രാത്രികാലങ്ങളിൽ ആണ് ഇസ്രയേൽ സൈന്യം റെയ്ഡെന്ന പേരില്‍ ആക്രമിക്കാറുള്ളത്. തിരക്കേറിയ റോഡിലെ റെയ്‌ഡ് കാരണമാണ് പരിക്കേറ്റവരുടെ എണ്ണം വർധിപ്പിച്ചത്.