ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ശ്രീഗുഫ്‌വാര മേഖലയിലാണ് ഏറ്റ് മുട്ടലുണ്ടായതെന്നും നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീറുമായി (ISJK) ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
കഡിപോര സ്വദേശിയായ ഫഹീം ഭട്ടാണ് കൊല്ലപ്പെട്ട ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജ്‌ബെഹര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയായിരുന്ന അഷ്റഫിന്‍റെ കൊലപാതകത്തില്‍ പങ്കുള്ളയാളാണ് ഇയാളെന്നും കശ്‌മീര്‍ ഐജി വ്യക്തമാക്കി.