നാഗ്‌പൂർ: മഹാരാഷ്‌ട്രയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നായി ആകാശത്ത് നിന്ന് പതിച്ചതെന്ന് സംശയിക്കുന്ന അജ്ഞാത വസ്‌തുക്കൾ കണ്ടെത്തി. ചന്ദ്രപൂർ ജില്ലയിലെ സിന്ദേവഹി തഹസിലിലെ ലാഡ്‌ബോറി, പവൻപർ എന്നീ ഗ്രാമങ്ങളിൽ നിന്നാണ് കത്തിയ അവസ്ഥയിൽ വലിയൊരു ലോഹവളയവും സിലിണ്ടറിന് സമാനമായ വസ്‌തുവും കണ്ടെത്തിയത്.ശനിയാഴ്‌ച (02.04.2022) രാത്രി 7.50ഓടെ ലാഡ്‌ബോറി ഗ്രാമത്തിലെ തുറസായ പ്രദേശത്ത് നിന്നാണ് പ്രദേശവാസികൾ ലോഹവളയം കണ്ടെത്തിയതെന്ന് ചന്ദ്രപൂർ ജില്ലാ കലക്‌ടർ അജയ് ഗുൽഹാനെ പറഞ്ഞു.
ആകാശത്ത് നിന്ന് ഭൂമിയിലേക്ക് അജ്ഞാത വസ്‌തുക്കൾ നേരത്തേ ഈ പ്രദേശത്ത് ഇത്തരമൊരു അജ്ഞാതവസ്‌തു ഉണ്ടായിരുന്നില്ലെന്നും അതിനാൽ രാത്രിയിൽ ആകാശത്ത് നിന്ന് പതിച്ചതാകാമെന്നുമാണ് നിഗമനം. വിഷയം മുംബൈ ദുരന്തനിവാരണ സേനയെ അറിയിച്ചിട്ടുണ്ടെന്നും വൈകാതെ സംഘം സംഭവസ്ഥലം സന്ദർശിച്ചേക്കുമെന്നും ഗുൽഹാനെ കൂട്ടിച്ചേർത്തു. അതേസമയം ഞായറാഴ്‌ച (03.04.2022) രാവിലെയോടെയാണ് പവൻപർ ഗ്രാമത്തിൽ സിലിണ്ടറിന് സമാനമായ വസ്‌തു കണ്ടെത്തിയത്.
ആകാശത്ത് നിന്ന് ഭൂമിയിലേക്ക് അജ്ഞാത വസ്‌തുക്കൾ ഇതിന് ഒന്ന് മുതൽ 1.5 അടി വരെ വ്യാസമുള്ളതായും കലക്‌ടർ പറഞ്ഞു. ഈ വസ്‌തു പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ കൂടുതൽ ഭാഗങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ജൂനിയർ റവന്യൂ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.
ഭൂമിയിലേക്ക് പതിച്ചത് അലൂമിനിയം, സ്റ്റീൽ പോലുള്ള ലോഹങ്ങളിൽ നിർമിതമായ വസ്‌തുക്കൾ ശനിയാഴ്‌ച മഹാരാഷ്‌ട്രയിലെയും മധ്യപ്രദേശിലെയും വിവിധ മേഖലകളിൽ കത്തുന്ന അജ്ഞാത വസ്‌തുക്കൾ ആകാശത്ത് നിന്ന് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു.
ലാഡ്‌ബോറി, പവൻപർ എന്നീ ഗ്രാമങ്ങളിലാണ് കത്തിയ നിലയിൽ വസ്‌തുക്കൾ കണ്ടെത്തിയത് അലൂമിനിയം, സ്റ്റീൽ പോലുള്ള ലോഹങ്ങളിൽ നിർമിതമായ വസ്‌തുക്കളാണ് ഭൂമിയിലേക്ക് പതിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മഹാരാഷ്‌ട്രയിലെ ബുൽദാന, അകോല, ജൽഗാവ് ജില്ലകളിലും മധ്യപ്രദേശിലെ ബർവാനി, ഭോപ്പാൽ, ഇൻഡോർ, ബേതുൽ, ധാർ ജില്ലകളിലും ഇത്തരത്തിലുള്ള ആകാശക്കാഴ്‌ചകൾക്ക് നിരവധി പേർ സാക്ഷ്യം വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോഹവളയവും സിലിണ്ടറിന് സമാനമായ വസ്‌തുവും കണ്ടെത്തി ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഉൽക്കാശിലകളോ ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം വീഴുന്ന റോക്കറ്റ് ബൂസ്റ്ററുകളുടെ അവശിഷ്‌ടങ്ങളോ ആകാമിതെന്നാണ് വിദഗ്‌ധർ അനുമാനിക്കുന്നത്.
ഉൽക്കാശിലകളോ റോക്കറ്റ് ബൂസ്റ്ററുകളുടെ അവശിഷ്‌ടങ്ങളോ ആകാമെന്ന് നിഗമനം ALSO READ: ശ്രീലങ്കയില്‍ കര്‍ഫ്യൂവിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍