ബെംഗളൂരു: ഐപിഎൽ 2022 മെഗാ ലേലം ശനിയാഴ്‌ച (12.02.22) ബെംഗളൂരുവിൽ ആരംഭിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ താരലേലമാകും ബംഗളൂരുവില്‍ നടക്കുക എന്നാണ് വിലയിരുത്തല്‍. പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും കൂടി എത്തിയതോടെ ഐപിഎല്ലിന്‍റെ 15-ാം പതിപ്പിൽ 10 ടീമുകൾ.
രണ്ട് ദിവസമായി ബംഗളൂരുവില്‍ നടക്കുന്ന മെഗാ താരലേലത്തില്‍ 227 വിദേശ കളിക്കാർ ഉൾപ്പെടെ 590 താരങ്ങളുണ്ട്. ഇന്ത്യൻ താരങ്ങൾക്കായി വലിയ ലേലം വിളി നടന്നേക്കുമെന്നാണ് കരുതുന്നത്. ശ്രേയസ് അയ്യർ എക്കാലത്തെയും വില കൂടിയ താരമാവുമെന്നാണ് പ്രതീക്ഷ (20 കോടിയോളം). യുവ താരങ്ങളായ ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ എന്നിവർക്ക് (വിക്കറ്റ് കീപ്പർ) 12-15 കോടി രൂപ വരെ നേടാനാകും. അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും 15 കോടി രൂപ വരെ നേടുമെന്നാണ് പ്രതീക്ഷ.
മഹേന്ദ്ര സിംഗ് ധോണി (ചെന്നൈ സൂപ്പർ കിംഗ്‌സ്), വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു), രോഹിത് ശർമ്മ (മുംബൈ ഇന്ത്യൻസ്) തുടങ്ങിയ സൂപ്പർതാരങ്ങളെ അതാത് ഫ്രാഞ്ചൈസികൾ നിലനിർത്തിയതോടെ, ഈ ടീമുകൾ മദ്ധ്യനിര ബാറ്റർമാരെയും മികച്ച റിസ്റ്റ് സ്‌പിന്നർമാരെയും നോട്ടമിടും. സി.എസ്.കെയെ സംബന്ധിച്ചിടത്തോളം, മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും വിജയിക്കാൻ കഴിവുള്ള താരങ്ങളെയാണ് നോട്ടമിടുന്നത്. പഞ്ചാബും രാജസ്ഥാനും പോലുള്ള ടീമുകൾ അവരുടെ പതിവ് പോലെ താരങ്ങളെ വലിയ തുകയ്ക്ക് ലേലം വിളിക്കും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസ് അയ്യറെ ക്യാപ്റ്റൻ സ്ഥാനത്തേക്കായി പരമാവധി ശ്രമം നടത്തും. പൂർണ്ണ ഫിറ്റല്ലാത്ത ഐപിഎല്ലിൽ ഒഴികെ മികച്ച പ്രകടനം നടത്താത്ത വരുൺ ചക്രവർത്തിയെ കൊല്‍ക്കത്ത നിലനിർത്തിയിട്ടുണ്ട്. കൊൽക്കത്തക്കായി 48 കോടി രൂപയാണ് ചെലവഴിക്കാൻ കഴിയുന്നത്. ടീമുകൾക്ക് അവരുടെ പട്ടികയിൽ കുറഞ്ഞത് 18 കളിക്കാരെ എങ്കിലും വാങ്ങണം. (എല്ലാവരും 22 മുതൽ 25 വരെ കളിക്കാരെ വരെ വാങ്ങും).
കഴിഞ്ഞ വർഷത്തെ പർപ്പിൾ ക്യാപ്പ് ജേതാവ് ഹർഷൽ പട്ടേലിന്‍റെ അടിസ്ഥാന വിലയായ 2 കോടി രൂപയാണ്. രവിചന്ദ്രൻ അശ്വിൻ, അജിങ്ക്യ രഹാനെ എന്നിവർക്കും മികച്ച ലേലം ലഭിച്ചേക്കും. അമ്പാട്ടി റായിഡുവിന് 7 മുതൽ 8 കോടി രൂപ വരെ ലഭിച്ചേക്കാം.
ALSO READ:IND VS WI: ടോസ് രോഹിതിന്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ്
ഭുവനേശ്വർ കുമാറിനും തിരിച്ചുവരവ് നടത്തുന്ന കുൽദീപ് യാദവിനും മാന്യമായ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്ക് ശേഷം മികച്ച കളി പുറത്തെടുത്ത ദീപക് ഹൂഡ, വിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.