മുംബൈ : 2023 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മാർച്ച് 31 ന് ആരംഭിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഉദ്‌ഘാടന മത്സരം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന, ഫൈനൽ മത്സരങ്ങൾ. മെയ് 28നാണ് ഫൈനൽ.
ഐപിഎൽ പൂരത്തിന് മാർച്ച് 31ന് കൊടിയേറും ; ആദ്യമത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ
മെയ് 28ന് ഫൈനൽ, ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന, ഫൈനൽ മത്സരങ്ങൾ
10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഓരോ ടീമിനും ഏഴ് വീതം ഹോം, എവേ മത്സരങ്ങൾ ലഭിക്കും. അഹമ്മദാബാദ്, മൊഹാലി, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ജയ്‌പൂർ, മുംബൈ, ഗുവാഹത്തി, ധർമശാല എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഏപ്രിൽ എട്ടിനാണ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്- മുംബൈ ഇന്ത്യൻസ് എൽ ക്ലാസിക്കോ പോരാട്ടം.
അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത്. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളുമാണുള്ളത്.