ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് യോഗദിനത്തിന് ഏറെ പ്രസക്തിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ നിത്യേനയുള്ള യോഗാപരിശീലനം സഹായിക്കും. യോഗയിലൂടെ നിരവധി പേരുടെ ജീവിത രീതികളില്‍ മാറ്റം അനുഭവപ്പെടുന്നത് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗ ജീവിത രീതികളെ മെച്ചപ്പെടുത്തും: വെങ്കയ്യ നായിഡു
യോഗയിലൂടെ നിരവധി പേരുടെ ജീവിത രീതികളില്‍ മാറ്റം വന്നിട്ടുണ്ട്.
'യോഗ ഒരു പ്രകാശമാണ്. ഒരിക്കല്‍ തിരിതെളിച്ചാല്‍ പിന്നെ അത് അണയില്ല. എത്രത്തോളം പരിശീലിക്കുന്നോ അത്രത്തോളം ജീവിതം മെച്ചപ്പെടുമെന്നും' അദ്ദേഹം കൂട്ടിച്ചര്‍ത്തു.
'യോഗ ഫോർ വെൽ ബീയിംഗ്' എന്നതാണ് 2021ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ തീം. ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തിന്‍റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുക. പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.