നാസിക് (മഹാരാഷ്‌ട്ര): ഇന്‍റർനാഷണൽ ബ്യൂട്ടി അക്കാദമിയുടെ ആഭിമുഖ്യത്തിൽ നാസിക്കിൽ നടന്ന ബിരുദദാന ചടങ്ങിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. ബ്യൂട്ടി പാർലർ മേഖലയിൽ തൊഴിൽ വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.
ബിരുദദാന ചടങ്ങിൽ ഫാഷൻ ഷോ; സംഘടിപ്പിച്ചത് ഇന്‍റർനാഷണൽ ബ്യൂട്ടി അക്കാദമി - International Beauty Academy fashion show
ഇന്ത്യൻ പാരമ്പര്യമനുസരിച്ച് പഴയ രീതിയിലുള്ള ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ഇന്‍റർനാഷണൽ ബ്യൂട്ടി അക്കാദമി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ പ്രദർശിപ്പിച്ചു.
ബിരുദദാന ചടങ്ങിൽ ഫാഷൻ ഷോ; സംഘടിപ്പിച്ചത് ഇന്‍റർനാഷണൽ ബ്യൂട്ടി അക്കാദമി
ട്രാംബകേശ്വർ റോഡിലെ ഗ്രേപ്‌സ് കൗണ്ടിയിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ മോഡലുകൾ പങ്കെടുത്തു. മഹന്ത് അനികേത് ദേശ്‌പാണ്ഡെ ആണ് ഫാഷൻ ഷോയുടെ ആശയത്തിന് പിന്നിൽ. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് പഴയ രീതിയിലുള്ള ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.