ഇൻഡോർ: പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനത്തിൽ ഇൻഡോറിൽ വാക്‌സിനേഷന് വിധേയരായത് 1.25 ലക്ഷം പേർ. മൂന്നാം ഘട്ട വാക്‌സിനേഷന് കീഴിലായിരുന്നു വാക്‌സിനേഷൻ സംഘടിപ്പിച്ചത്. ഇതുവരെ ജില്ലയിൽ 28,60000 പേർ ഒന്നാംഘട്ട വാക്‌സിൻ സ്വീകരിച്ചെന്നും 12,80,000 രണ്ടാം ഡോസിൻ സ്വീകരിച്ചെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സെയ്‌ത്യ ബുരേ സിങ് പറഞ്ഞു.
ജില്ലയിൽ 500ൽ പരം വാക്‌സിനേഷൻ സൈറ്റുകളാണ് ഉള്ളത്. 60 മുതൽ 70 വരെ സംഘങ്ങൾ ഗ്രാമ നഗര പ്രദേശങ്ങൾ സന്ദർശിച്ച് വാക്‌സിനേഷന് വിധേയരാക്കുന്നുണ്ട്. സെപ്‌റ്റംബർ 30നകം ജില്ലയിലെ മുഴുവൻ ആളുകളെയും വാക്‌സിനേഷന് വിധേയമാക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്.