ഇന്‍ഡോര്‍: ഡിജെ സംഗീതത്തിന് നൃത്തം ചെയ്യുന്നതിനിടെ വൈദ്യുത കമ്പിയില്‍ പിടിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലാണ് സംഭവം. വൈദ്യുതാഘാതത്തില്‍ പൊള്ളലേറ്റ നാല് പേര്‍ ചികിത്സയിലാണ്.
അതിരുവിട്ട ആഘോഷം ദുരന്തമാകുമ്പോൾ; ബസിന് മുകളില്‍ നൃത്തം, വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു - സിംറോൾ
മധ്യപ്രദേശിലെ മൊവ്-സിംറോൾ റോഡിൽ രണ്ട് ഡിജെ സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ പരസ്‌പരം മത്സരിക്കുന്നതിനിടെ വാഹനത്തിന് മുകളില്‍ കയറി നൃത്തം ചെയ്‌ത യുവാവ് വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു.
മൊവ്-സിംറോൾ റോഡിൽ രണ്ട് ഡിജെ സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ പരസ്‌പരം മത്സരിക്കുന്നതിനിടെയാണ് അപകടം. ഡിജെ വാഹനത്തിന് മുകളില്‍ നിന്ന് നൃത്തം ചെയ്‌തിരുന്ന യുവാക്കളില്‍ ഒരാള്‍ ഹൈ ടെൻഷൻ ലൈനിൽ പിടിച്ചാണ് അപകടം നടന്നതെന്ന് സിംറോൾ പൊലീസ് സ്‌റ്റേഷന്‍ മേധാവി അറിയിച്ചു.
വൈദ്യുത ആഘാതത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ ഒരു യുവാവ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവരെ സിംറോള്‍ പൊലീസും താഹസീല്‍ദാരും ഉള്‍പ്പടെയുള്ളവരെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.