ഇന്‍റർനെറ്റ് വഴി അമേരിക്കക്കാരെ കബളിപ്പിച്ച ഇന്ത്യക്കാർ പിടിയിൽ - ഇന്ത്യക്കാർ പിടിയിൽ
സൈബർ കൊള്ള നടത്തിയ 21 പേരടങ്ങുന്ന സംഘമാണ് ക്രൈം ബ്രാഞ്ച് പിടിയിലായത്. കഴിഞ്ഞ ഒന്നര വർഷമായി മാസം 1.5 കോടി രൂപയോളമാണ് ഇവർ കൊള്ളയടിച്ചിരുന്നത്
ഇൻഡോർ: കോൾ സെന്‍റർ കേന്ദ്രീകരിച്ച് ഇന്‍റർനെറ്റ് വഴി അമേരിക്കൻ പൗരന്മാരെ കബളിപ്പിച്ച ഒരു സംഘത്തെ ഇൻഡോർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. സൈബർ കൊള്ള നടത്തിയ 21 പേരടങ്ങുന്ന സംഘമാണ് ക്രൈം ബ്രാഞ്ച് പിടിയിലായത്. കഴിഞ്ഞ ഒന്നര വർഷമായി മാസം 1.5 കോടി രൂപയോളമാണ് ഇവർ കൊള്ളയിടിച്ചിരുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഉള്ളവർ പറ്റിക്കപ്പെട്ടിട്ടുണ്ട്. അവരുമായി ഉടൻ ബന്ധപ്പെടുമെന്നും സൈബർ കൊള്ള നടത്തിയ സംഘത്തിലെ അംഗങ്ങള്‍ക്ക് രണ്ട് മാസത്തോളം ഇംഗ്ലീഷ് ഉച്ചാരണം നന്നാക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായും ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ (ഡിഐജി) ഹരിനാരായൺ മിശ്ര അറിയിച്ചു. ഗുജറാത്ത് സ്വദേശിയായ സംഘത്തലവൻ ഉൾപ്പടെ ഇനിയും കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും ഡിഐജി പറഞ്ഞു.