കേരളം

kerala

ETV Bharat / bharat

ഗുണ്ടൂരിൽ വീണ്ടും ഗാങ് വാർ, യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച് പത്തോളം വരുന്ന സംഘം ; വീഡിയോ - ഗുണ്ടൂരിൽ വീണ്ടും ഗാങ് വാർ

ഗുണ്ടൂരിലെ നല്ലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പത്ത് പേരോളം വരുന്ന സംഘം സത്യസായി എന്ന യുവാവിനെ ക്രൂരമായി ആക്രമിച്ചത്

Indiscriminate attack on a young man in Guntu  young man was attacked with sticks and stones in guntur  ഗുണ്ടൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം  ഗുണ്ടൂരിൽ യുവാവിന് നേരെ കൂട്ട ആക്രമണം  ഗുണ്ടൂരിൽ വീണ്ടും ഗാങ് വാർ  യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച് പത്തോളം വരുന്ന സംഘം
ഗുണ്ടൂരിൽ വീണ്ടും ഗാങ് വാർ; യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച് പത്തോളം വരുന്ന സംഘം, വീഡിയോ

By

Published : Apr 2, 2022, 10:33 PM IST

ഗുണ്ടൂർ : എതിർചേരിയിൽപ്പെട്ട യുവാവുമായി സൗഹൃദത്തിലേർപ്പെട്ടെന്നാരോപിച്ച് യുവാവിന് ഗുണ്ടാസംഘത്തിന്‍റെ ക്രൂര മർദനം. ഗുണ്ടൂരിലെ നല്ലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം മുമ്പാണ് പത്തോളം പേർ വരുന്ന സംഘം സ്വർണഭാരതി നഗർ സ്വദേശിയായ സത്യസായി എന്ന യുവാവിനെ ക്രൂരമായി മർദിച്ചത്. ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗുണ്ടൂരിൽ വീണ്ടും ഗാങ് വാർ; യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച് പത്തോളം വരുന്ന സംഘം, വീഡിയോ

ആക്രമികൾ ഭീഷണിപ്പെടുത്തിയതിനാൽ സത്യസായിയെ രക്ഷിക്കാൻ നാട്ടുകാർ ആരും തന്നെ തുനിഞ്ഞില്ല. തുടർന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്‌തു. മർദനത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു.

ALSO READ:'വലിയ ശബ്‌ദത്തോടെ എ.സി ഓഫായി, വാതില്‍ തുറന്നത് 20 മിനിറ്റ് കഴിഞ്ഞ്'; റദ്ദാക്കിയ ഇൻഡിഗോ വിമാനത്തിനെതിരെ യാത്രികര്‍

സംഭവത്തിൽ നല്ലപാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഘർഷം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസിന് കുറ്റവാളികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇതിനിടെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവും ഉയർന്നുവന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details