ജോധ്‌പൂര്‍ (രാജസ്ഥാന്‍): ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം 61കാരിയായ യാത്രക്കാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്‌ച ജോധ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ജമ്മു കശ്‌മീരിലെ ഹസാരിബാഗ് നിവാസിയായ മിത്ര ബാനോ എന്ന യാത്രക്കാരിയുടെ ആരോഗ്യ നിലയാണ് വഷളായത്. ഇവരെ ജോധ്‌പൂരിലെ ഗോയല്‍ ഹോസ്‌പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററില്‍ വിമാനം ഇറങ്ങിയ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് ഇവര്‍ മണപ്പെട്ടിരുന്നു എന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.
യാത്രക്കാരിയുടെ ആരോഗ്യനില വഷളായി; ജിദ്ദ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം ജോധ്‌പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തി - ഇന്‍ഡിഗോ വിമാനം ജോധ്‌പൂരില്‍ ലാന്‍ഡിങ്
വിമാനം ജോധ്‌പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ യാത്രക്കാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ഇന്ന് രാവിലെ 10.45നാണ് അടിയന്തരമായ ലാന്‍ഡിങ്ങിന് ജോധ്‌പൂര്‍ എടിസിക്ക്(Air traffic control) സന്ദേശം നല്‍കുന്നത്. തുടര്‍ന്ന് ജോധ്‌പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് എടിസി വിവരം കൈമാറി. പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സും തയ്യാറാക്കി നിര്‍ത്തി. 11 മണിയോടെയാണ് വിമാനം ജോധ്‌പൂരില്‍ ഇറങ്ങിയത്.
വിമാനത്തില്‍ യാത്രക്കാരനായ ഒരു ഡോക്‌ടര്‍ മിത്ര ബാനോയ്‌ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ബാനോയുടെ മകന്‍ മുസഫറും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബാനോയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.