കേരളം

kerala

ETV Bharat / bharat

സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം തെലങ്കാനയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്‌തു, 137 യാത്രക്കാരും സുരക്ഷിതർ - വിമാനം

ഇൻഡിഗോ വിമാനം തെലങ്കാനയിൽ അടിയന്തരമായി താഴെ ഇറക്കിയത് സംബന്ധിച്ച സാങ്കേതിക പ്രശ്‌നത്തിന്‍റെ വിശദാംശങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല

Indigo flight makes emergency landing  സാങ്കേതിക തകരാർ  ഇൻഡിഗോ വിമാനം തെലങ്കാനയിൽ അടിയന്തരമായി ഇറക്കി  ഇൻഡിഗോ വിമാനം  indigo flight  ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  flight crash  flight accident  telengana  passengers  helecopter  passengers on board  flight  വിമാനം  വിമാന അപകടം
indigo flight

By

Published : Apr 4, 2023, 1:59 PM IST

ഹൈദരാബാദ്:ബെംഗളൂരുവിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. 137 യാത്രക്കാരുമായി വാരാണസിയിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് (6E897) തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തത്. ഇന്ന് രാവിലെ 6.15നാണ് വിമാനം താഴെ ഇറക്കിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതര്‍ അറിയിച്ചു.

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക പ്രശ്‌നത്തിന്‍റെ വിശദാംശങ്ങൾ ഇതുവരെയും അറിവായിട്ടില്ല. ഈ വർഷം ഫെബ്രുവരിയിൽ ഗുജറാത്തിലെ സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സൂറത്തിൽ വച്ച് വിമാനത്തിൽ പക്ഷി ഇടിച്ചിട്ടിരുന്നു. തുടർന്ന്, അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടതായി ഡിജിസിഎ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

Also Read: മധു വധക്കേസില്‍ 14 പേര്‍ കുറ്റക്കാര്‍ ; മനപ്പൂർവമല്ലാത്ത നരഹത്യയെന്ന് കോടതി, വിധി നാളെ

ഇൻഡിഗോ ഫ്ലൈറ്റ് എ 320 എയർക്രാഫ്റ്റ് വിടി-ഐസിഐ ഓപ്പറേറ്റിങ് ഫ്ലൈറ്റ് ആറ് ഇ-646 ആണ് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്. സംഭവത്തിൽ, വിമാനത്തിന്‍റെ നമ്പർ 2 എഞ്ചിൻ ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതേസമയം, ജാർഖണ്ഡിൽ ചെറുവിമാനം തകർന്നുവീണു. സംഭവത്തിൽ പൈലറ്റിനും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജാർഖണ്ഡിലെ ബർവാദ എയറോഡ്രോമിൽ നിന്നും മാർച്ച് 23ന് ഉച്ചയോടെ പറന്നുയര്‍ന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. വിമാനം ജനവാസ മേഖലയിലേക്ക് ഇടിച്ചിറങ്ങിയെങ്കിലും ആളപായമുണ്ടായില്ല.

വിമാനത്തിലെ ശുചിമുറിയില്‍ പുകവലി; യാത്രക്കാരന്‍ അറസ്റ്റില്‍: വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച ബിഹാർ ഗോപാല്‍ഗഞ്ച് സ്വദേശി കുഷ്‌ണ കുമാര്‍ മിശ്ര അറസ്‌റ്റിൽ. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഗൊരഖ്‌പൂരിലേക്ക് പോയ ഫ്ളൈറ്റിലാണ് ഇയാള്‍ ശുചിമുറിയില്‍ കയറി പുകവലിച്ചത്.

ശുചിമുറിയില്‍ പുക നിറഞ്ഞതോടെ വിമാനത്തിലെ ഫയര്‍ അലാറം മുഴങ്ങി. ഫയര്‍ അലാറം മുഴങ്ങിയതോടെ വിമാനത്തിലെ യാത്രക്കാര്‍ പരിഭ്രാന്തരായി. സിഗരറ്റിന്‍റെ പുകയാണ് പ്രശ്‌നം സൃഷ്‌ടിച്ചതെന്ന് മനസിലാക്കിയ ഫ്ളൈറ്റ് അറ്റൻഡർ സിഗരറ്റ് ഉപേക്ഷിക്കാന്‍ കൃഷ്‌ണ കുമാറിനോട് ആവശ്യപ്പെട്ടു. തുടർന്ന്, ഫയര്‍ അലാറം പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്‌തു. പിന്നീട് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സ്റ്റോപ് വണ്‍ പ്രതിദിന സര്‍വീസ്:തിരുവനന്തപുരത്തുനിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്ക് പുതിയ സ്റ്റോപ് വണ്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. സാധാരണ ഗതിയിൽ തിരുവനന്തപുരം-നാഗ്‌പൂര്‍ സെക്‌ടറില്‍ യാത്ര ചെയ്യാന്‍ രണ്ട്‌ വിമാനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്.

വിമാനം പുലര്‍ച്ചെ 3.05ന് തിരുവനന്തപുരത്തെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് പൂനെ വഴി നാഗ്‌പൂരില്‍ (6E 2447) രാവിലെ ഏഴ്‌ മണിക്ക് എത്തിച്ചേരും. രാത്രി 12.05ന് മടക്ക വിമാനം (6E 835) നാഗ്‌പൂരില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് 04.10ന് എത്തും. പുതിയ സര്‍വീസ് വരുന്നതോടെ യാത്രക്കാര്‍ക്ക് വിമാനം മാറി കയറേണ്ടി വരില്ല. അതിനൊപ്പം യാത്രാസമയം നാല് മണിക്കൂറായി കുറയുകയും ചെയ്യുമെന്നത് ഉപകാരപ്രദമാകും.

Also Read: അതിഥി തൊഴിലാളികൾ തമ്മിൽ അടിപിടി ; രണ്ടാം നിലയിൽ നിന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details