കേരളം

kerala

ETV Bharat / bharat

'മരുന്നുകളുമായി പറക്കാന്‍ ഡ്രോണ്‍' ; രാജ്യത്ത് പരീക്ഷണം തുടങ്ങി - മെഡിക്കൽ ഡ്രോൺ വാർത്ത

ഒന്നും രണ്ടും കിലോഗ്രാം വീതം ഭാരം വഹിക്കാവുന്ന രണ്ട് മെഡ്‌കോപ്റ്റർ ഡ്രോണുകളാണ് നിലവിൽ പരീക്ഷണത്തിലുള്ളത്.

medical drone delivery  medical drone  medicine delivery using drones  മെഡിക്കൽ ഡ്രോൺ പരീക്ഷണം  മെഡിക്കൽ ഡ്രോൺ വാർത്ത  ഇന്ത്യയിൽ മെഡിക്കൽ ഡ്രോൺ
ഇന്ത്യയിലെ ആദ്യ മെഡിക്കൽ ഡ്രോൺ പരീക്ഷണം ചിക്കബല്ലാപുരയിൽ ആരംഭിച്ചു

By

Published : Jun 22, 2021, 5:36 PM IST

ബെംഗളൂരു : രാജ്യത്തെ ആദ്യ മെഡിക്കൽ ഡ്രോൺ പരീക്ഷണം കർണാടകയിലെ ചിക്കബല്ലാപുരയിൽ ആരംഭിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റംസ് (ടി‌എ‌എസ്) നയിക്കുന്ന കമ്പനികളുടെ ഒരു കൺസോർഷ്യം ജൂൺ 18 മുതൽ സാങ്കേതിക പരിശോധനകൾ നടത്തിവരികയാണ്.

30 മുതൽ 45 ദിവസങ്ങൾക്കുള്ളിൽ ടി‌എ‌എസ് ആദ്യ ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കും.മെഡ്‌കോപ്റ്റർ ഡ്രോണുകളുടെ രണ്ട് വകഭേദങ്ങളാണ് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. ചെറിയ മെഡ്‌കോപ്റ്റർ ഡ്രോണിന് ഒരു കിലോഗ്രാം വരെ ഭാരം വഹിക്കാനും 15 കിലോമീറ്റർ വരെ സഞ്ചരിക്കാനും കഴിയും.

Also Read:കൊവിഡ് മൂന്നാം തരംഗം: പരിഹാരം വാക്‌സിനെന്ന് നീതി ആയോഗ് അംഗം

അതേസമയം,രണ്ടാമത്തെ വേരിയന്റിന് രണ്ട് കിലോഗ്രാം വരെ ഭാരം വഹിക്കാനും 12 കിലോമീറ്റർ വരെ സഞ്ചരിക്കാനും കഴിയും. രണ്ട് ഡ്രോണുകളിലും റാൻഡിന്‍റ് എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.

Also Read:ടിആർപി അഴിമതി: അർണബ് ഗോസ്വാമി അടക്കം 22 പേർക്ക് എതിരെ പുതിയ കുറ്റപത്രം

ഡ്രോണിലുള്ള സംഭരണ സ്ഥലത്ത് മരുന്നുകൾ ആവശ്യാനുസരണം നിറച്ച് വിട്ടാൽ ഡ്രോൺ സോഫ്റ്റ്‌വെയർ സഹായത്തോടെ മരുന്നുകൾ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഇതോടെ ഡ്രോണുകളെ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയ്ക്ക് പുറമെ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കമ്പനി.

ABOUT THE AUTHOR

...view details