ന്യൂഡൽഹി:രാജ്യത്ത് 2,31,86,439 സെഷനുകളിലായി ഇതുവരെ വിതരണം ചെയ്‌ത കൊവിഡ് വാക്‌സിനേഷനുകൾ 188.40 കോടി (1,88,40,75,453) കവിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 16 ന് ആരംഭിച്ച 12-14 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷനിൽ 2.78 കോടിയിലധികം (2,78,64,432) പേർക്ക് ആദ്യ ഡോസും 49.86 കോടി (49,86,816) പേർക്ക് രണ്ടാമത്തെ ഡോസും നൽകിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം 15നും 18നും ഇടയിൽ പ്രായമുള്ള 5,83,09,299 പേർക്ക് ആദ്യ ഡോസും 4,18,99,185 പേർക്ക് രണ്ടാമത്തെ ഡോസും നൽകി. 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്കിടയിൽ 1,23,173 പേർ മുൻകരുതൽ ഡോസുകൾ സ്വീകരിച്ചു. കൂടാതെ 45-59 വയസിനിടയിലുള്ളവർക്ക് 4,41,168 ഡോസും, 60 വയസിന് മുകളിലുള്ളവർക്ക് 1,46,72,888 ഡോസും മുൻകരുതൽ വാക്‌സിനുകൾ നൽകിയിട്ടുണ്ട്.