കേരളം

kerala

ETV Bharat / bharat

മൂക്ക് കുത്തി ഇന്ത്യന്‍ ഓഹരിവിപണി, രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയില്‍ - സെന്‍സെക്‌സ്

വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ ഉയര്‍ത്തിയത് ഇന്ത്യന്‍ ഓഹരിവിപണിയേയും ബാധിച്ചു.

indian stock market  sensex  nifty  central bank increases interest rate  ഇന്ത്യന്‍ ഓഹരി വിപണി  സെന്‍സെക്‌സ്  നിഫ്‌റ്റി
രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന നിലയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരിവിപണി

By

Published : Jun 17, 2022, 5:40 PM IST

മുംബൈ:ഇന്ത്യന്‍ ഓഹരിവിപണി തുടര്‍ച്ചയായ ആറാം വ്യാപാര ദിവസവും നഷ്‌ടത്തില്‍. ഇന്ന് (17.06.2022) ബോംബെ ഓഹരി വിപണിയുടെ സെന്‍സെക്‌സ് സൂചിക 135.57 പോയിന്‍റുകള്‍ (0.26 ശതമാനം) ഇടിഞ്ഞ് 51,360.42ലെത്തി. ദേശീയ ഓഹരിവിപണിയുടെ നിഫ്‌റ്റി സൂചിക 0.4 ശതമാനം ഇടിഞ്ഞ് 15,293.50ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിക്ക് രണ്ട് വര്‍ഷത്തിനിടെ ഏറ്റവും നഷ്‌ടം സംഭവിച്ച ആഴ്‌ചയായിരുന്നു ഇത്. സെന്‍സെക്‌സ് സൂചികയില്‍ ടൈറ്റാന്‍, വിപ്രോ, ഡോ റെഡ്ഡീസ്, ഏഷ്യന്‍ പെയിന്‍റ്‌സ്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്. അതേസമയം ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ഐസിസിബാങ്ക് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

യുഎസ് ഫെഡറല്‍ റിസര്‍വ് അടക്കമുള്ള പല വികസിത രാജ്യങ്ങളിലേയും കേന്ദ്ര ബാങ്കുകള്‍ ഉയര്‍ന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്ക് ഉയര്‍ത്തിയത് ലോകത്തിലെ പ്രധാന ഓഹരിവിപണികളില്‍ വലിയ ഇടിവിവനാണ് വഴിവച്ചത്. ഇതിന്‍റെ ചുവടുപടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും ഇടിയുകയായിരുന്നു. ലോകത്തിലെ പല കേന്ദ്ര ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിച്ചതു കാരണം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമോ എന്നുള്ള നിക്ഷേപകരുടെ ആശങ്കയാണ് ഓഹരി വിപണികളെ ബാധിക്കുന്നതെന്ന് വിദഗ്‌ധര്‍ വിലയിരുത്തി.

ABOUT THE AUTHOR

...view details