ന്യൂഡല്‍ഹി: ബംഗ്ലാദേശിലേക്ക് മെഡിക്കൽ ഓക്‌സിജൻ എത്തിക്കുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് ഓക്‌സിജൻ എക്‌സ്പ്രസ് ഒരു അയൽ രാജ്യത്തേക്ക് പുറപ്പെടുന്നത്. തെക്ക് കിഴക്കൻ റെയിൽവേയ്ക്ക് കീഴിലുള്ള ചക്രധർപൂർ ഡിവിഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. 10 കണ്ടെയ്‌നറുകളിലായി 200 മെട്രിക് ലിക്യുഡ് ഓക്‌സിജനാണ് ബംഗ്ലാദേശിലേക്ക് നൽകുക.
ഇന്ത്യയുടെ ഓക്‌സിജൻ എക്‌സ്പ്രസ് ബംഗ്ലാദേശിലേക്ക്
ആദ്യമായാണ് ഇന്ത്യ ഒരു അയൽരാജ്യത്തേക്ക് ഓക്‌സിജൻ കയറ്റി അയക്കുന്നത്.
ഇന്ത്യയുടെ ഓക്‌സിജൻ എക്‌സ്പ്രസ് ബംഗ്ലാദേശിലേക്ക്
Also Read: രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക്; സ്ഥിതി 1991ലെ പ്രതിസന്ധിയേക്കാള്‍ ഭയാനകം
ശനിയാഴ്ച രാവിലെ 9.25 ഓടെ ട്രെയിനിൽ ഓക്സിജൻ നിറയ്‌ക്കുന്ന നടപടികൾ പൂർത്തിയായതായി റെയിൽവെ അറിയിച്ചു. 2021 ഏപ്രിൽ 24ന് ആണ് ഇന്ത്യൻ റെയിൽവേയുടെ ഓക്‌സിജൻ എക്‌സ്‌പ്രസ് സേവനം ആരംഭിച്ചത്. ഇതുവരെ റെയിൽവെ 35000 മെട്രിക് ടൺ ഓക്‌സിജനാണ് 15 സംസ്ഥാനങ്ങളിലേക്കായി വിതരണം ചെയ്‌തത്. 480 ഓക്‌സിജൻ എക്‌സ്‌പ്രസുകൾ രാജ്യത്ത് സർവീസ് നടത്തി.