ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം ; കേന്ദ്രത്തിന് കത്തെഴുതി ഐഎംഎ - ഐഎംഎ
അസമിൽ കൊവിഡ് രോഗി മരിച്ചതിന് ബന്ധുക്കൾ ഡോക്ടറെ മർദിച്ച പശ്ചാത്തലത്തിലാണ് ഐഎംഎ നടപടി
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; കേന്ദ്രത്തിന് കത്തെഴുതി ഐഎംഎ
ന്യൂഡൽഹി : രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇന്നലെ അസമിൽ കൊവിഡ് രോഗി മരിച്ചതിന് ബന്ധുക്കൾ ഡോക്ടറെ മർദിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഐഎംഎ നടപടി. ഇത് തടയുന്നതിന് ശക്തവും കാര്യക്ഷമവും ആയ നിയമം വേണമെന്നും കേന്ദ്ര അഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക് അയച്ച കത്തിൽ ഐഎംഎ ആവശ്യപ്പെട്ടു.