ഹവേരി (കര്‍ണാടക):ഖാർകിവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ വീടിന് മുന്നില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം. വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി എത്തിയില്ലെന്ന് അച്ഛൻ ശേഖരപ്പ ആരോപിച്ചു. നവീൻ ശേഖർഗൗഡ കറൻസി മാറുന്നതിനും ഭക്ഷണം വാങ്ങുന്നതിനുമായി ബങ്കറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് അമ്മാവൻ ഉജ്ജനഗൗഡ പറഞ്ഞു.
ഖാർകിവ് മെഡിക്കൽ കോളജിൽ നാലാം വർഷ വിദ്യാര്‍ഥിയായിരുന്നു നവീൻ. രാവിലെ അച്ഛനെ വിളിച്ചപ്പോൾ ബങ്കറിൽ ഭക്ഷണവും വെള്ളവുമില്ലെന്ന് നവീൻ പറഞ്ഞിരുന്നു.
ഖാർകിവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളിലേക്ക് ഇന്ത്യന്‍ എമ്പസി എത്തിയില്ലെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ പിതാവ് ദുരന്തത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശേഖരഗൗഡയെ ഫോണിൽ വിളിച്ച് ദുഃഖം രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തുമെന്ന് ബൊമ്മൈ ശേഖര ഗൗഡയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
Also Read: യുക്രൈനില്‍ റഷ്യൻ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥി കൊല്ലപ്പെട്ടു
ശേഖരപ്പയുടെ ഇളയ മകനാണ് നവീൻ. ദിവസവും രണ്ട് മൂന്ന് തവണയെങ്കിലും മകൻ തന്നെ വിളിക്കാറുണ്ടായിരുന്നു. നവീൻ നേരത്തെ പഠിച്ചത് ഷിരാളക്കൊപ്പയിലും മൈസൂരുവിലുമാണ്. പിന്നീട് എംബിബിഎസ് പഠനത്തിനായി യുക്രൈൻ മാറി. ചെലവ് കുറവായതിനാലാണ് യുക്രൈനില്‍ പഠനത്തിനായി അയച്ചത്. നവീനൊപ്പം അതേ ഗ്രാമത്തിലെ രണ്ട് വിദ്യാർഥികളും യുക്രൈനില്‍ എംബിബിഎസിന് പഠിക്കുന്നുണ്ട്. അമിത്, സുമൻ എന്നീ വിദ്യാര്‍ഥികളാണ് യുക്രൈനില്‍ കുടുങ്ങിയിരിക്കുന്നത്.
ചല്ലഗേരി ഗ്രാമത്തിലെ സ്ഥിരതാമസക്കാരായ കര്‍ഷക കുടുംബമാണ് നവീനിന്‍റേത്. പിതാവ് ശേഖരപ്പ നേരത്തെ യുഎഇയിലും മൈസൂരുവിലും ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കര്‍ഷകനാണ്.
യുക്രൈനില്‍ കുടുങ്ങിയ നവീനിന്‍റെ രണ്ട് സുഹൃത്തുക്കളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ഗ്രാമവാസികൾ പ്രതിഷേധിച്ചു.