പൂഞ്ച്: മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിന്‍റ ഭാഗമായി പൂഞ്ചിലെ സുനെ ഗാലിയിലെ പിർ ബാബ ദര്‍ഗയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ സൈന്യം. മേഖലയിലെ സാമുദായിക ഐക്യം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന് പിന്നിലെ പ്രധാന ഉദ്ദേശം. പണം കൈമാറാനായി പ്രത്യേക ചടങ്ങും ഒരുക്കിയിരുന്നു. ജമ്മു കശ്മീർ റൈഫിൾസിന്‍റെ പത്താമത്തെ ബറ്റാലിയനാണ് പരിപാടിക്ക് മുൻകൈയെടുത്തത്. കരസേനയും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്ത ചടങ്ങില്‍ സാമുദായിക ഐക്യം എല്ലായിപ്പോഴും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൂഞ്ചിലെ പിർ ബാബ ദര്‍ഗയ്ക്ക് 1 ലക്ഷം രൂപ സംഭാവന നല്‍കി ഇന്ത്യന്‍ സൈന്യം - പൂഞ്ചിലെ പിർ ബാബ ദര്‍ഗ
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനയാണ് ഇന്ത്യന്‍ സൈന്യമെന്ന് പ്രദേശവാസികള്‍
പൂഞ്ചിലെ പിർ ബാബ ദര്‍ഗയ്ക്ക് 1 ലക്ഷം രൂപ സംഭാവന നല്‍കി ഇന്ത്യന്‍ സൈന്യം
സേനയ്ക്ക് നന്ദിയറിയിച്ച പ്രദേശവാസികള്‍ മേഖലയില്‍ സമാധാനപരമായ അന്തരീക്ഷമാണ് തുടരുന്നതെന്നും, സേന ഇവിടുത്തെ സാധാരണക്കാരുടെ ഹൃദയം കീഴടക്കിയതായും അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനയാണ് ഇന്ത്യന്‍ സൈന്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശവാസികളായ മുഹമ്മദ് സുല്‍ത്താന്‍, റഫീസ്, റസാഖ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.