ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,01,34,445 ആയി ഉയര്‍ന്നു.
രോഗബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
64,527 പേര്‍ രോഗമുക്തി നേടി. തുടർച്ചയായ 43ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്. 2,91,28,267 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
Also Read: കൊവിഡ് ഡെൽറ്റ പ്ലസ്: പഠനവുമായി ഐസിഎംആറും എൻഐവിയും
1329 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ കൊവിഡ് മരണം 3,93,310 ആയി. നിലവില്‍ 6,12,868 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
പോസിറ്റിവിറ്റി നിരക്കിലും കുറവ്
2.98 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 18ആം ദിവസമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയെത്തുന്നത്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും 3 ശതമാനത്തില്‍ താഴെയാണ്. 1.31 ശതമാനമാണ് മരണനിരക്ക്.
Also Read: ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; സംസ്ഥാനത്ത് ഇന്ന് ഒപി മുടങ്ങും
96.66 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 39,95,68,448 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 17,35,781 സാമ്പിളുകളാണ് പരിശോധിച്ചത്.
വാക്‌സിൻ വിതരണത്തില്‍ മുന്നേറ്റം
പുതിയ വാക്സിൻ നയം വന്നതിന് ശേഷം ഇതുവരെ 2.7 കോടി ഡോസ് വാക്സിനുകളാണ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 30.79 കോടി ഡോസ് വാക്സിൻ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 60.73 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്.