ന്യൂഡല്‍ഹി :ഉത്തർപ്രദേശിലെ മൊറാദാബാദിലും ഉത്തരാഖണ്ഡിലെ പൗരിയിലും സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ സുരക്ഷിതരായാല്‍ മാത്രമേ ഇന്ത്യ പുരോഗതി കൈവരിക്കുകയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
'ഭാരത് ജോഡോ യാത്രയ്ക്കിടെ, നിരവധി കഴിവുകളുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, സ്ത്രീകള്‍ സുരക്ഷിതരായാല്‍ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂ' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.