വാഷിംഗ്‌ടൺ : യു എൻ സുരക്ഷ കൗൺസിൽ പ്രമേയം പാലിക്കണമെന്ന് ഇന്ത്യയും യുഎസും താലിബാനോട്. തിങ്കളാഴ്‌ച (11.04.2022) വാഷിംഗ്‌ടണിൽ നടന്ന ഇന്ത്യ-യുഎസ് മന്ത്രിതല ചർച്ചയിലാണ് ആഹ്വാനം. ഇനിയൊരിക്കലും ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്താനോ, ആക്രമിക്കാനോ, തീവ്രവാദികളെ പരിശീലിപ്പിക്കാനോ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനോ അഫ്‌ഗാൻ പ്രദേശത്തെ ഉപയോഗിക്കരുതെന്നാണ് താലിബാനോട് ആവശ്യപ്പെട്ടത്. കൂടാതെ, എല്ലാ അഫ്‌ഗാനികളുടെയും മനുഷ്യാവകാശങ്ങളും, യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും താലിബാനോട് അഭ്യർഥിച്ചു.
'അഫ്‌ഗാനിസ്ഥാനെ ഭീകരതയുടെ താവളമാക്കരുത്' ; ഇന്ത്യയും അമേരിക്കയും താലിബാനോട്
യു എൻ സുരക്ഷ കൗൺസിൽ പ്രമേയം താലിബാൻ അനുസരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും
വിദേശകാര്യ മന്ത്രി ഡോ എസ് ജയ്‌ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംയുക്ത ആവശ്യം ഉന്നയിച്ചത്. അക്രമം അവസാനിപ്പിക്കണമെന്നും ഏകപക്ഷീയമായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനും ഇന്ത്യ താലിബാനോട് ആവശ്യപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യ കൂട്ടിച്ചേർത്തു.
സമാധാന പരിപാലന ദൗത്യങ്ങളിൽ ഇന്ത്യയുടെ പങ്കിനെ അംഗീകരിച്ച യുഎസ് 2022ൽ ബഹുരാഷ്ട്ര സമാധാന പരിപാലന പരിശീലനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ സ്വാഗതം ചെയ്‌തു. പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, തുടങ്ങി യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്‍റെ വിശാലതയെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ തൃപ്തി രേഖപ്പെടുത്തി.