കേരളം

kerala

ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ത്യയില്‍; ജൂൺ 16,17 തിയതികളിൽ യോഗം

By

Published : Jun 10, 2022, 12:48 PM IST

മറ്റ് ആസിയാൻ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ആസിയാൻ സെക്രട്ടറി ജനറലും എസ്‌എഐഎഫ്‌എമ്മിൽ പങ്കെടുക്കും

India to host special ASEAN-India Foreign Ministers' Meeting  Foreign Ministers of other ASEAN member states  ASEAN Secretary General will participate in the SAIFMM  India ASEAN collaboration is guided by the Plan of Action 2021 2025  വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം  ആസിയാൻ ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ത്യയിൽ  ആസിയാൻ അംഗരാജ്യങ്ങൾ  ആസിയാൻ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ  ആസിയാൻ ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം ആതിഥേയത്വം വഹിച്ച് ഇന്ത്യ  നയതന്ത്ര പങ്കാളിത്തത്തിന്‍റെ പത്താം വാർഷികം  ഇന്ത്യ ആസിയാൻ ബന്ധത്തിന്‍റെ മുപ്പതാം വാർഷികവും  ആസിയാൻ ഇന്ത്യ നയതന്ത്ര പങ്കാളിത്തം
ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ത്യയില്‍; ജൂൺ 16,17 തിയതികളിൽ യോഗം

ന്യൂഡൽഹി:ഇന്ത്യ-ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് (Special ASEAN-India Foreign Ministers' Meeting-എസ്‌എഐഎഫ്‌എം) രാജ്യം ആതിഥേയത്വം വഹിക്കും. ജൂൺ 16,17 തിയതികളിൽ ന്യൂഡൽഹിയിലാണ് യോഗം നടക്കുക. ഇന്ത്യ-ആസിയാൻ ബന്ധത്തിന്‍റെ 30-ാം വാർഷികവും, ആസിയാനുമായുള്ള രാജ്യത്തിന്‍റെ നയതന്ത്ര പങ്കാളിത്തത്തിന്‍റെ 10-ാം വാർഷികവും അനുബന്ധിച്ചാണ് യോഗം നടത്തുക.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്‌ണനും യോഗത്തിൽ അധ്യക്ഷത വഹിക്കും. മറ്റ് ആസിയാൻ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും, ആസിയാൻ സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുക്കും. ഈ വർഷം ആസിയാൻ-ഇന്ത്യ സൗഹൃദ വർഷമായി ആചരിച്ചു.

ആസിയാൻ-ഇന്ത്യ നയതന്ത്ര പങ്കാളിത്തം ഇന്ന് ശക്തമാണെന്നും, ഇന്ത്യയുടെ ആക്‌റ്റ് ഈസ്റ്റ് പോളിസിയുടെയും വിശാലമായ ഇന്തോ-പസഫിക്കിനെ കുറിച്ചുള്ള കാഴ്‌ചപ്പാടിന്‍റെയും കേന്ദ്രമാണ് ആസിയാൻ എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവിച്ചു. എസ്‌എഐഎഫ്‌എമ്മിന് മുന്നോടിയായി 24-ാം ആസിയാൻ-ഇന്ത്യ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ജൂൺ 15-ന് നടക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details