കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 33,376 പേർക്ക് കൂടി കൊവിഡ്; 308 കൊവിഡ് മരണം

നിലവിൽ രാജ്യത്ത് 3,91,516 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്

ഇന്ത്യ കൊവിഡ്  ഇന്ത്യയിലെ കൊവിഡ് കേസുകൾ  ഇന്ത്യയിലെ കൊവിഡ് രോഗം  33,376 പേർക്ക് കൂടി കൊവിഡ്  308 കൊവിഡ് മരണം  India reports 33,376 new COVID19 cases  india covid cases  india covid  covid news india  india covid cases  covid india news
രാജ്യത്ത് 33,376 പേർക്ക് കൂടി കൊവിഡ്; 308 കൊവിഡ് മരണം

By

Published : Sep 11, 2021, 12:52 PM IST

ന്യൂഡൽഹി: രാജ്യത്ത് ശനിയാഴ്‌ച 33,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,08,330 ആയി. 24 മണിക്കൂറിൽ 308 കൊവിഡ് മരണമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌ത നിരക്കിനേക്കാൾ കൂടുതലാണ് ഇന്നത്തെ കൊവിഡ് മരണ നിരക്ക്.

ഇന്ത്യയിൽ ഇതുവരെ 4,42,317 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും 3,91,516 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് കേസിന്‍റെ 1.18 ശതമാനമാണ് നിലവിലെ സജീവ കൊവിഡ് കേസുകൾ. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണെന്നും കഴിഞ്ഞ 12 ദിവസമായി ഈ നിരക്ക് മൂന്ന് ശതമാനത്തിൽ കുറവാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ 54.01 കോടി കൊവിഡ് പരിശോധനയാണ് ഇതുവരെ നടത്തിയത്. വെള്ളിയാഴ്‌ച മാത്രം 15,92,135 സാമ്പിളുകൾ പരിശോധന നടത്തിയെന്നും ഐസിഎംആർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 73 കോടിയിലെത്തി.

ALSO READ:മുഈനലിക്ക് ഇ.ഡിയുടെ നോട്ടീസ്; 17ന് ഹാജരാകാൻ നിർദേശം

ABOUT THE AUTHOR

...view details