ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,291 കൊവിഡ് കേസുകളും 118 മരണവും. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,19,262 ആയി. രാജ്യത്ത് ആകെ 1,13,85,339 പേർ കൊവിഡ് ബാധിച്ചപ്പോൾ 1,10,07,352 പേർ രോഗമുക്തി നേടി.
24 മണിക്കൂറിനിടെ രാജ്യത്ത് 26,291 കൊവിഡ് രോഗികള്‍ - മദനഗ് നോമമഗലാ
7,03,772 സാമ്പിളുകളാണ് 24 മണിക്കൂറിനിടയിൽ പരിശോധിച്ചത്
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,291 കൊവിഡ് കേസുകൾ
1,58,725 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, കൊവിഡ് വാക്സിന്‍റെ 2,99,08,038 ഡോസുകളാണ് രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ളത്. ഇൻഡ്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്‍റെ കണക്ക് പ്രകാരം 22,74,07,413 സാമ്പിളുകൾ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 16,620 കേസുകൾ റിപ്പോർട്ട് ചെയ്തു.