കേരളം

kerala

ETV Bharat / bharat

COVID-19: രാജ്യത്ത് പുതിയതായി 21,257 കൊവിഡ് കേസുകള്‍, 271 മരണം

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2,40,221 ആയി കുറഞ്ഞു. 205 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

COVID-19  COVID-19 news  covid india  covid india news  covid updates  covid cases news  india covid cases  india covid death rate  india active covid case  കൊവിഡ്  കൊവിഡ് വാര്‍ത്ത  ഇന്ത്യ കൊവിഡ് വാര്‍ത്ത  ഇന്ത്യ കൊവിഡ്  കൊവിഡ് നിരക്ക് വാര്‍ത്ത  കൊവിഡ് കേസ് വാര്‍ത്ത  കൊവിഡ് മരണം
COVID-19: രാജ്യത്ത് പുതുതായി 21,257 കൊവിഡ് കേസുകള്‍, 271 മരണം

By

Published : Oct 8, 2021, 10:33 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 21,257 കൊവിഡ് കേസുകളും 271 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. 24,963 പേര്‍ കൂടി രോഗ മുക്തി നേടിയതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2,40,221 ആയി കുറഞ്ഞു. 205 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിലെ സജീവ കേസുകളുടെ നിരക്ക് 0.71 ശതമാനത്തില്‍ താഴെയാണ്.

രാജ്യത്ത് ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,32,25,221 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 97.96 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനം റിപ്പോര്‍ട്ട് ചെയ്‌തു. പ്രതിവാര നിരക്ക് 1.64 ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 93.17 കോടി കടന്നു.

രാജ്യത്തെ കൊവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ഒക്‌ടോബര്‍-ഡിസംബര്‍ വരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. കേരളത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകളില്‍ അമ്പത് ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കര്‍ണാടക, മിസോറാം എന്നി സംസ്ഥാനങ്ങളിലും പതിനായിരത്തിന് മുകളിലാണ് സജീവ കേസുകള്‍.

Also read: സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി COVID 19 ; 141 മരണം

ABOUT THE AUTHOR

...view details