ന്യൂഡൽഹി: രാജ്യത്ത് പുതുതായി 18,599 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 97 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 1,57,853 കടന്നു. പുതുതായി 14,278 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്ത് 1,12,29,398 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1,08,82,798 പേർ കൊവിഡ് മുക്തരാകുകയും ചെയ്‌തു. നിലവിൽ രാജ്യത്ത് 1,88,747 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
രാജ്യത്ത് പുതുതായി 18,599 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 97 മരണം - 97 deaths in last 24 hrs india
മഹാരാഷ്‌ട്ര, കേരളം ഉൾപ്പടെയുള്ള ആറോളം സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുകയാണ്.
രാജ്യത്ത് പുതുതായി 18,599 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 97 മരണം
മഹാരാഷ്‌ട്ര, കേരളം ഉൾപ്പെടുന്ന വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ വർധിക്കുകയാണ്. നിലവിൽ മഹാരാഷ്‌ട്രയിൽ 99,205 സജീവ കൊവിഡ് കേസുകളും കേരളത്തിൽ 41,162 സജീവ കൊവിഡ് രോഗികളുമാണുള്ളത്. ഇതുവരെ 22,19,68,271 കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ 2,09,89,010 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തിട്ടുമുണ്ട്.