ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വെച്ച് ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം 1027 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. കഴിഞ്ഞ ദിവസം 82,339 പേരാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്. 13,65,704 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
ഇതുവരെ രാജ്യത്ത് 1,38,73,825 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,72,085 പേര്‍ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചു. അതേസമയം 11,11,79,578 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുകയും ചെയ്‌തു.