ഇന്ത്യയിൽ 14,264 പുതിയ കൊവിഡ് കേസുകൾ, 90 മരണം
പുതിയ കൊവിഡ് കേസുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രാജ്യത്ത് കൊവിഡ് വൈറസ് കേസുകളുടെ എണ്ണം 109,91,651 ആയി. 145634 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 1,06,89,715 പേര്‍ രോഗവിമുക്തരായി....
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 14,264 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 90 പേര്‍ക്ക് കൂടി കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടുവെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. പുതിയ കൊവിഡ് കേസുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രാജ്യത്ത് കൊവിഡ് വൈറസ് കേസുകളുടെ എണ്ണം 109,91,651 ആയി. 145,634 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 106,89,715 പേര്‍ രോഗവിമുക്തരായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ശനിയാഴ്ച വൈകുന്നേരം വരെ 2,29,462 സെഷനുകളിലൂടെ 108,38,323 വാക്സിൻ ഡോസുകൾ വിതരണം ചെയ്‌തു. ആദ്യ ഡോസ് സ്വീകരിച്ചതില്‍ 63,52,713 ആരോഗ്യ പ്രവർത്തകരും രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ 8,73,940 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. രാജ്യത്ത് കൊവിഡ്-19 വാക്സിനേഷൻ ലഭിച്ചതിനെ തുടർന്ന് 43 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 37 പേർ മരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ആരംഭിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് ശനിയാഴ്ച വരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 210931530 ആയിരുന്നു. ഫെബ്രുവരി 20 ന് 670,050 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.