ന്യൂഡൽഹി: രാജ്യത്ത് 13,788 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14,457 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായത്. 145 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിലവിൽ 2,08,012 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
ഇന്ത്യയിൽ 13,788 പേർക്ക് കൂടി കൊവിഡ്
69,209 സജീവ കൊവിഡ് രോഗികളുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ കൊവിഡ് ചികിത്സയിൽ കഴിയുന്നത്
ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1,05,71,773 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 1,02,11,342 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. ആകെ മരണസംഖ്യ 1,52,419 ആയും ഉയർന്നിട്ടുണ്ട്. നിലവിൽ 69,209 സജീവ കൊവിഡ് രോഗികളുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 53,852 സജീവ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ജനുവരി 17 വരെ 18,70,93,036 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയത്. അതേസമയം, രാജ്യവ്യാപകമായുള്ള കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ 2,24,301 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.