ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,08,71,294 ആയി ഉയർന്നു.
രാജ്യത്ത് 12,000 പേർക്ക് കൂടി കൊവിഡ് - Union Health Ministry
നിലവിൽ 1,42,562 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
രാജ്യത്ത് 12,000 പേർക്ക് കൂടി കൊവിഡ്
11,764 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,73,372 ആയി. നിലവിൽ 1,42,562 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 108 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,55,360 ആയി ഉയർന്നു. ഇതുവരെ 70,17,114 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ബുധനാഴ്‌ച 6,99,185 സാമ്പിളുകളാണ് പരിശോധിച്ചത്.