ന്യൂഡൽഹി:രാജ്യത്ത് ഇതുവരെ 422 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു (Omicron in India). ഇതില്‍ 130 പേർ സുഖം പ്രാപിച്ചതായും 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
108 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. ഡൽഹി (79), ഗുജറാത്ത് (43), തെലങ്കാന (41), കേരളം (38), തമിഴ്‌നാട് (34), കർണാടക (31) എന്നിങ്ങനെയാണ് കൂടുതൽ ഒമിക്രോണ്‍ കേസുകളുള്ള മറ്റ് സംസ്ഥാനങ്ങള്‍.