ഡല്‍ഹി: രാജ്യത്തെ 16 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലായി ഇതുവരെ 236 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 65 കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി 64, തെലങ്കാന 24, കര്‍ണാടക 19, രാജസ്ഥാൻ 21, കേരളം 15 എന്നിങ്ങനെയാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകൾ.
ഇന്ത്യയില്‍ 7,495 പേര്‍ക്ക് കൂടി കൊവിഡ്
കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് (23.12.2021) രാവിലെ എട്ട് മണിക്ക് പുറത്ത് വിട്ട കണക്കനുസരിച്ച് 7,495 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,47,65,976 ആയി. 78,291 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍. 434 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടു കൂടി ആകെ കൊവിഡ് മരണം 4,78,759 ആയി.
ALSO READ:ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്നത് ഇപ്പോൾ പറയാന്‍ സാധിക്കില്ലെന്ന് പഠനം
കഴിഞ്ഞ 56 ദിവസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ചായിരത്തില്‍ താഴെയാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ 0.23 ശതമാനമാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം. രോഗമുക്തി നിരക്ക് 98.4 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 101 പേരുടെ വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായത്. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി കവിഞ്ഞത് ഈ വര്‍ഷം മെയ് നാലിനാണ്. മൂന്ന് കോടി കവിഞ്ഞത് ജൂണ്‍ 23നും.