കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 70,421 പേർക്ക് കൂടി കൊവിഡ്, 3921 മരണം

നിലവിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9,73,158 ആണ്.

India Covid  കൊവിഡ്  ഇന്ത്യ കൊവിഡ്  കൊവിഡ്  ഇന്ത്യയിലെ കൊവിഡ്  India new covid cases  new covid cases in India  covid in india  covid
ഇന്ത്യയിലെ കൊവിഡ്

By

Published : Jun 14, 2021, 9:57 AM IST

Updated : Jun 14, 2021, 10:36 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിടെ രാജ്യത്ത് 70,421 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 74 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,95,10,410 ആയി ഉയർന്നു.

ഇപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.72 ശതമാനമായും തുടരുകയാണ്. 66 ദിവസത്തിനുശേഷം സജീവ കൊവിഡ് കേസുകളുടെ എണ്ണം 10 ലക്ഷത്തിൽ താഴെയായി 9,73,158ൽ എത്തി. 3921 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,74,305 ആയി.

Also Read:രാജ്യത്ത് 80,834 പേർക്ക് കൂടി കൊവിഡ് ; 71 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്

അതേസമയം, 24 മണിക്കൂറിനിടെ 1,19,501 പേർ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ ആകെ എണ്ണം 2,81,62,947 ആയി ഉയർന്നു. തുടർച്ചയായ 32-ാം ദിവസമാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത്.

ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ജൂൺ 13 വരെ 37,96,24,626 സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്‌ച മാത്രം 14,92,152 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇതുവരെ 9,73,158 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

Last Updated : Jun 14, 2021, 10:36 AM IST

ABOUT THE AUTHOR

...view details