കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 80,834 പേർക്ക് കൂടി കൊവിഡ് ; 71 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്

നിലവിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 10,26,159 ആണ്.

India reports 80  834 new COVID-19 cases  lowest in 71 days  covid  covid in india  india covid  ഇന്ത്യയിലെ കൊവിഡ്  കൊവിഡ്  ഇന്ത്യ കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം  Union Ministry of Health and Family Welfare  India new covid cases
ഇന്ത്യയിലെ കൊവിഡ്

By

Published : Jun 13, 2021, 10:51 AM IST

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 71ദിവസത്തിന് ഇടയിലുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണിത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായി.

അതേസമയം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,94,39,989 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10,26,159 ആണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 3,303 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

Also Read:വാക്സിനേഷനിൽ ബംഗാള്‍ ആദിവാസി വിഭാഗത്തിന്‍റെ സജീവ പങ്കാളിത്തം

രാജ്യത്തെ ആകെ കൊവിഡ് മരണം 3,70,384 ആയി. 1,32,062 പേർ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ എണ്ണം 2,80,43,446 ലെത്തി. രാജ്യത്ത് ഇതുവരെ 25,31,95,048 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

ABOUT THE AUTHOR

...view details