കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 2.11 ലക്ഷം പേർക്ക് കൂടി രോഗബാധ

24 മണിക്കൂറിൽ 3,847 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

By

Published : May 27, 2021, 10:05 AM IST

Updated : May 27, 2021, 2:15 PM IST

Covid case  india covid  india covid cases  india covid news  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ് കണക്ക്
ഇന്ത്യ കൊവിഡ്

ന്യൂഡൽഹി:രാജ്യത്ത് 2,11,298 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,73,69,093 ആയി ഉയർന്നു. 2,83,135 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,46,33,951 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 3,847 മരണങ്ങളാണ് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 3,15,235 ആണ്.

24,19,907 സജീവ കൊവിഡ് രോഗികളാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. ഇതുവരെ 20,26,95,874 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകി. യുഎസിന് ശേഷം 20 കോടിക്ക് മുകളിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം പോസിറ്റിവിറ്റി നിരക്ക് 9.79 ആണ്. 21,757,857 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 33,69,69,353 ആയി ഉയർന്നു.

Also Read:ഇരുപതു കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ

Last Updated : May 27, 2021, 2:15 PM IST

ABOUT THE AUTHOR

...view details