കേരളം

kerala

ETV Bharat / bharat

രാജ്യത്തിന് എസ്.ബി.ഐ പോലുള്ള നാലോ അഞ്ചോ വലിയ ബാങ്കുകള്‍ വേണമെന്ന് നിര്‍മല സീതാരാമന്‍ - India needs 4-5 'SBI size' banks

പൊതുമേഖല ബാങ്കുകളുടെ സംയോജനം വലിയ ബാങ്കുകള്‍ സൃഷ്‌ടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി

നിര്‍മല സീതാരാമന്‍  എസ്.ബി.ഐ  big banks like SBI  India needs 4-5 'SBI size' banks  meet growing needs of economy
എസ്.ബി.ഐ പോലുള്ള വലിയ ബാങ്കുള്‍ രാജ്യത്ത് ഇനിയും ആവശ്യമുണ്ടെന്ന് നിര്‍മല സീതാരാമന്‍

By

Published : Sep 26, 2021, 8:04 PM IST

മുംബൈ :രാജ്യത്ത് വളര്‍ന്നുവരുന്ന സാമ്പത്തിക വിനിമയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എസ്.ബി.ഐ പോലുള്ള വലിയ ബാങ്കുകള്‍ ഇനിയും ആവശ്യമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഞായറാഴ്‌ച മുംബൈയില്‍ നടന്ന ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍റെ 74ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്‍റെ ബാങ്കിങ് ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നാലോ അഞ്ചോ ബാങ്കുകളെങ്കിലും നമുക്ക് പുതുതായി വേണം. നേരത്തേ നടപ്പാക്കിയ പൊതുമേഖല ബാങ്കുകളുടെ സംയോജനം വലിയ ബാങ്കുകള്‍ സൃഷ്‌ടിക്കാന്‍ സഹായിച്ചിട്ടുണ്ട്.

ALSO READ:'അഭിപ്രായം പറയാൻ അവസരം നൽകിയത് വിനിയോഗിച്ചില്ല'; സുധീരനെ തള്ളി സുധാകരൻ

കൊവിഡ് വ്യാപനത്തിന്‍റെ സമയത്തും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ബാങ്കുകളുടെ സംയോജനം പൂര്‍ത്തിയാക്കാന്‍ സഹായിച്ച പൊതുമേഖല ബാങ്കുകളെ ധനമന്ത്രി അനുമോദിച്ചു. ഇന്ത്യൻ ബാങ്കിങ് വ്യവസായത്തിന്‍റെ സുസ്ഥിരമായ ഭാവിയ്‌ക്ക് തടസമില്ലാത്തതും പരസ്‌പരബന്ധിതവുമായ ഡിജിറ്റൽ സംവിധാനങ്ങൾ ആവശ്യമാണ്.

ഇതിനായി എല്ലാ സാമ്പത്തിക കേന്ദ്രങ്ങളിലും ഡിജിറ്റല്‍ ബാങ്കിങ് ഉറപ്പുവരുത്തണം. ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തന രീതികളിലും സാങ്കേതിക വിദ്യകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ബാങ്കുകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details