കേരളം

kerala

ETV Bharat / bharat

തണുത്ത് വിറങ്ങലിച്ച് ഡൽഹി ; വീണ്ടും ശൈത്യതരംഗ മുന്നറിയിപ്പ് - എയർ ക്വാളിറ്റി ഇൻഡക്‌സ്

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡൽഹിയിൽ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ജനുവരി 16 മുതൽ 18 വരെ ശൈത്യതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു

ന്യൂഡൽഹി  India Meteorological Department  Delhi winter  cold wave  തണുത്ത് വിറങ്ങലിച്ച് ഡൽഹി  ശൈത്യതരംഗ മുന്നറിയിപ്പ്  ഡൽഹി  അയനഗർ  റിഡ്‌ജ്  എയർ ക്വാളിറ്റി ഇൻഡക്‌സ്  എക്യൂഐ ഡൽഹി
ശൈത്യതരംഗം

By

Published : Jan 14, 2023, 6:06 PM IST

ന്യൂഡൽഹി :വീണ്ടും ശൈത്യതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജനുവരി 16 നും 18 നും ഇടയിൽ ഡൽഹി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശൈത്യതരംഗം ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ജനുവരി 17,18 തിയതികളിൽ അയനഗർ, റിഡ്‌ജ് എന്നിവിടങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്.

ഇന്ന്(14-1-2023) ഡൽഹിയിൽ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില 10.2 ഡിഗ്രിയാണ്. നഗരത്തിലെ വായുനിലവാരം എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യൂഐ-374) പ്രകാരം ഇന്നലെ മോശം വിഭാഗത്തിലായിരുന്നു.

ABOUT THE AUTHOR

...view details