ന്യൂഡൽഹി:രാജ്യത്ത് പുതുതായി 43,071 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ എട്ടാമത്തെ ദിവസമാണ് രാജ്യത്ത് അരലക്ഷത്തിൽ കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.09 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിൽ 52,299 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്.
ഇന്ത്യക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു - 43,071 new COVID-19 cases india
4,85,350 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഇന്ത്യക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു
അഞ്ച് ലക്ഷത്തിന് താഴെ സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 4,85,350 പേരാണ് ചികിത്സയിൽ കഴിയുന്നത്. തുടർച്ചയായ 52-ാമത്തെ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൊവിഡ് രോഗമുക്തരേക്കാൾ കുറവാണ്. വാരാന്ത്യ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഗാ വാക്‌സിനേഷൻ ഡ്രൈവിലൂടെ 35.12 കോടി വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്.