ന്യൂഡൽഹി: രാജ്യത്ത് 30,773 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,34,48,163 കടന്നു. 3,32,158 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
309 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,44,838 കടന്നു.