ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43,062,097 ആയി. സജീവമായ കേസ് 16,522 ൽ നിന്ന് 15,636 ആയി കുറഞ്ഞതോടെ പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ്; 1,399 മരണം, പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ കുറവ് - India logs 2483 new COVID19 cases daily positivity rate declines
രാജ്യത്ത് 2483 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു അതേ സമയം 1,970 പേര്‍ കൊവിഡ് മുക്തരായി
രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ്; 1,399 മരണം,പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ കുറവ്
24 മണിക്കൂറിനിടെ 1,399 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മരണസംഖ്യ 52,3622 ആയി. 24 മണിക്കൂറിനിടെ 1,970 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെയെണ്ണം 4,25,23,311 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,49,197 കൊവിഡ് ടെസ്റ്റുകൾ നടത്തിയതിനാൽ, ആകെ ടെസ്റ്റുകളുടെ എണ്ണം 83.54 കോടിയായി ഉയർന്നു. 22,83,224 ഡോസ് വാക്‌സിൻ നൽകിയതോടെ രാജ്യത്ത് ഇതുവരെ 187.95 കോടി വാക്‌സിനുകളാണ് നല്‍കിയത്.