ഓവല്‍: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ മികച്ച ലീഡിനായി ഇന്ത്യ പൊരുതുന്നു. ഇന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റൺസ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ക്രിസ് വോക്‌സ് ആണ് മത്സരം ആരംഭിച്ചപ്പോൾ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. മോയീൻ അലിക്കാണ് കോലിയുടെ വിക്കറ്റ്.
200 കടന്ന് ഇന്ത്യൻ ലീഡ്, പ്രതീക്ഷ വാലറ്റത്ത് - ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം
വിജയം ഉറപ്പിക്കാൻ മികച്ച ലീഡിനായുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതെ സംരക്ഷിക്കാം.
200 കടന്ന് ഇന്ത്യൻ ലീഡ്, പ്രതീക്ഷ വാലറ്റത്ത്
ജഡേജ (17), രഹാനെ (0), വിരാട് കോലി (44) എന്നിങ്ങനെയാണ് പുറത്തായവരുടെ സ്‌കോർ. ഒടുവില്‍ വിവരം കിട്ടുമ്പോൾ ഇന്ത്യയ്ക്ക് 213 റൺസിന്‍റെ രണ്ടാം ഇന്നിംഗ്‌സ് ലീഡുണ്ട്. റിഷഭ് പന്തിനൊപ്പം ശാർദുല്‍ താക്കൂറാണ് ക്രീസിലുള്ളത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 എന്ന നിലയിലാണ് നിലവില്‍ ഇന്ത്യ.
സെഞ്ച്വറി നേടിയ രോഹിത് ശർമ, അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പുജാര, ഓപ്പണർ കെഎല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്.