ന്യൂഡൽഹി:ആവശ്യമെങ്കിൽ നിയന്ത്രണ രേഖയിലുടനീളം ഭീകരാക്രമണം നടത്താൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കുറച്ചുമാസങ്ങൾക്കുള്ളിൽ തന്നെ നാനൂറോളം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുള്ളതെന്നും അതിന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജമ്മു കശ്മീരിലെ ഭീകരത ഇല്ലാതാക്കാൻ സൈന്യം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയന്ത്രണ രേഖയിലുടനീളം ഭീകരാക്രമണം നടത്താൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് രാജ്‌നാഥ് സിംഗ്
ഭീകരത ഇല്ലാതാക്കാൻ മാത്രമല്ല തീവ്രവാദികളുടെ ഒളിത്താവളങ്ങളെ ആക്രമിക്കാൻ കഴിയുമെന്നും നമ്മുടെ രാജ്യത്തെ സൈനികർ തെളിയിച്ചിട്ടുണ്ട്.
ഭീകരത ഇല്ലാതാക്കാൻ മാത്രമല്ല തീവ്രവാദികളുടെ ഒളിത്താവളങ്ങളെ ആക്രമിക്കാൻ കഴിയുമെന്നും നമ്മുടെ രാജ്യത്തെ സൈനികർ തെളിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് അതിനുള്ള കരുത്തും കഴിവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറി ഭീകരാക്രമണത്തിനുശേഷം 2016 ൽ അതിർത്തിക്കപ്പുറത്ത് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. പുൽവാമയിലെ ഭീകരാക്രമണത്തെത്തുടർന്ന് 2019 ൽ ബാലകോട്ടിലെ തീവ്രവാദ ക്യാമ്പിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഈ സംഭവങ്ങളെല്ലാം തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രകടമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.